നിനക്ക് ജലം നല്കാന്‍ കഴിയില്ലെങ്കില്‍, ദാഹം നല്കാതിരിക്കൂ...
നിനക്ക് ആഹാരം നല്കാന്‍ കഴിയില്ലെങ്കില്‍, വിശപ്പു നല്കാതിരിക്കൂ...
എനിക്ക് പങ്കിടാന്‍ കഴിയില്ലെങ്കില്‍, ആനന്ദം നല്കാതിരിക്കൂ...
എനിക്ക് നന്നായി ഉപയോഗിക്കാന്‍ കഴിയില്ലെങ്കില്‍, കഴിവുകള്‍ നല്കാതിരിക്കൂ...
എനിക്ക് ബുദ്ധിയെക്കാളുമുപരി ഒന്നും കാണാന്‍ കഴിയില്ലെങ്കില്‍, ബുദ്ധി നല്കാതിരിക്കൂ...
എനിക്ക് ദഹിക്കാന്‍ കഴിയില്ലെങ്കില്‍, ജ്ഞാനം നല്കാതിരിക്കൂ...
എനിക്ക് സേവിക്കാന്‍ കഴിയില്ലെങ്കില്‍, സ്നേഹം നല്കാതിരിക്കൂ...
എന്നെ അങ്ങയിലേക്ക് നയിക്കാത്ത ആഗ്രഹങ്ങള്‍ നല്കാതിരിക്കൂ...
എന്നെ ഗൃഹത്തിലേക്ക് നയിക്കാത്ത വഴികള്‍ നല്കാതിരിക്കൂ...
അങ്ങേക്ക് കേള്‍ക്കാന്‍ വയ്യെങ്കില്‍, പ്രാര്‍ത്ഥന നല്കാതിരിക്കൂ...
Monday, March 29, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment